പന്തീരാങ്കാവ്
03 ഏപ്രിൽ 2026
പന്തീരാങ്കാവ് പി.വി.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ് ഒളവണ്ണ ഹെൽത്ത് സെന്ററിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. പാലിയേറ്റീവ് രോഗികൾക്കായി 100 കത്തീറ്ററുകളാണ് (Catheters) ഹെൽത്ത് സെന്ററിന് നൽകിയത്. പി.വി.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ക്യാപ്റ്റൻ പി സി ദേവരാജിൽ നിന്നും ഒളവണ്ണ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ പി.വി.എസ് കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കോർഡിനേറ്റർ ആതിര ടി, എൻ.എസ്.എസ് പ്രോഗ്രാം
ഓഫീസർ സഞ്ജുഷ വി, ശങ്കർഷ് ഒ.ആർ, പ്രയേഷ് തുടങ്ങിയവർ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തുന്ന ഇത്തരം ജീവകാരു
ണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാ
ണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.