കിണാശ്ശേരി
2 ഏപ്രിൽ 2026
കോഴിക്കോട് കിണാശ്ശേരി പള്ളിയറിക്കൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. മാർച്ച് 25ന് തുടങ്ങി ഏപ്രിൽ 2 വരെ നീണ്ട നവീകരണ കലശത്തിനു ശേഷമാണ് ഏപ്രിൽ 7വരെ നീളുന്ന ക്ഷേത്ര മഹോത്സവത്തിൻ്റെ കൊടിയേറ്റം നടത്തിയത്.
ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി മരങ്ങാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് പൂജകളും ചടങ്ങുകളും നടക്കുന്നത്. വിവിധങ്ങളായ പൂജകൾ, വഴിപാടുകൾ പ്രഭാഷണങ്ങൾ, പ്രസാദ ഊട്ട് കൂടാതെ വിവിധ കലാപരിപാടികളും ഉത്സവത്തി
ഭാഗമായി ക്ഷേത്രത്തിൽ നടക്കും.