അത്തോളി
4 ഏപ്രിൽ 2026
അത്തോളി എം.ഇ.എസ് സെൻട്രൽ സ്കൂൾ മോണ്ടിസോറി വിദ്യാർത്ഥിക
ളുടെ കോൺവോക്കേഷൻ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് അഡ്വ. ഷമീം പക്സാൻ പരിപാടി ഉത്ഘാടനം ചെയ്തു. എം ഇ. എസ് എ.എ. റഹീം മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണിയിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെമൻ്റോയും അദ്ദേഹം കൈമാറി.
ക്കാൻ മോണ്ടിസോറി വിദ്യാഭാസ രീതിയിലൂടെ സാധ്യമാവുന്നുണ്ടെന്ന് ഷമീം പറഞ്ഞു. പഠനത്തോടൊപ്പം സർഗ്ഗാത്മക കഴിവുകളും മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള അറിവുകളും വിദ്യാർത്ഥികൾക്ക് മോണ്ടിസോറി പഠനത്തിലൂടെ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത ഗസൽ ഗായിക അരുണിമ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എസ്.എം.സി. ചെയർമാൻ പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയത്തിലെ രണ്ട് വർഷത്തെ മോണ്ടിസോറി പഠനം പൂർത്തിയാക്കിയ കുരുന്നുകൾക്ക് വലിയ വിദ്യാ ലോകത്തേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച ഫലകവും നൽകി ആദരിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങിൽ രക്ഷിതാക്കളും ബന്ധുക്കളും സന്നിഹിതരായിരുന്നു.
എസ്.എം സി. സെക്രട്ടറി എം.പി.സി. നാസർ, ട്രഷറർ ബി.എം. സുധീർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ അഖില ജെ, മോണ്ടിസോറി അദ്ധ്യാപികമാരായ സബിത എസ്.കെ, റുക്സീന എൻ.കെ. തുടങ്ങിയവർ സംസാരിച്ചു.
കുട്ടികൾ അവതരിപ്പിച്ച പ്രസംഗങ്ങളും നൃത്തപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.