പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലത്തിൽ നിർമാണ പ്രവൃത്തി; ഗതാഗത കുരുക്ക്..

 പാലത്തിൽ നിർമാണ പ്രവൃത്തി; ഗതാഗത കുരുക്ക്..

പന്തീരാങ്കാവ്: 
11 ഏപ്രിൽ 2026

ദേശീയ പാത 66ൽ അറപ്പുഴ പാലം മുതൽ പന്തീരാങ്കാവ് വരെയുള്ള മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് അയവില്ല.
 അറപ്പുഴ പഴയ പാലത്തിൻ്റെ കൈവരി നീക്കം ചെയ്ത് നിർമാണം പൂർത്തിയായി വരുന്ന രണ്ടു പുതിയ പാലങ്ങളുമായി യോജിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചതോ
ടെയാണ്  ഗതാഗതകുരുക്ക് ആരംഭിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ, ആംബുലൻസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെടുന്ന അവസ്ഥ ഒരാഴ്ചായായി തുടരുകയാണ്.
പാലത്തിലെ പ്രവർത്തികൾ പൂർത്തീകരിക്കാൻ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് നിർമാണ കമ്പനി അധികൃതർ നൽകുന്ന സൂചന. പാലത്തിൻ്റെ ഒരു വരി പാതയിലൂടെ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നത്. പാലത്തിലെ പ്രവൃത്തി ആയതിനാൽ ബദൽ സംവിധാനം ഒരുക്കാനും കഴിയില്ല. 
വിഷു അവധി ദിനങ്ങൾ കൂടി എത്തുന്നതോടെ ദേശീയ പാതയിൽ ഗതാഗതം കൂടുതൽ കുരുക്കിലാകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now