പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ..

ഒളവണ്ണയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ..
പന്തീരാങ്കാവ്.
19 ഏപ്രിൽ 2026

ഒളവണ്ണയിൽ വൻ മയക്കുമരുന്ന് വേട്ട; 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.
ഒളവണ്ണയിൽ എക്സൈസ് സംഘം നടത്തിയ സംയുക്ത പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എയുമായി ചെറുവണ്ണൂർ കുളത്തറ കണ്ണനാരിപറമ്പ് എരഞ്ഞിക്കൽ ഹൗസിൽ യാസർ അറാഫത്ത് (32) പിടിയിലായത്. 
കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന് പുറമെ ഡിജിറ്റൽ വെയ്യിംഗ് മെഷീൻ, മയക്കുമരുന്ന് വിറ്റ വകയിലെ 25,000 രൂപ എന്നിവയും ഇയാളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
റോയൽ എൻഫീൽഡ് ബുള്ളറ്റിൽ മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ ശനിയാഴ്ച പുലർച്ചെ 2.40 ഓടെ ഒളവണ്ണ തൊണ്ടിലകടവ് വായനശാലയ്ക്ക് മുൻവശത്ത്
തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ  30.154 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതോടെ
അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട് റെയിഞ്ച്   അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം. ഹാരിസ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവൻ്റീവ്  ഓഫീസർ ഗ്രേഡ് ഷാജു സി.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.
എക്സൈസ് സ്ക്വാഡ് അംഗങ്ങളായ അഷിൽദ് പി.എസ്, അജിത്ത് പി, ജിത്തു പി.പി, ശരത് എസ്, റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ കീർത്തി കെ.വി, അശ്വിൻ,  ഹിതിൻദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now