പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഡെങ്കിപ്പനി വ്യാപനം തടയാൻ ഊർജ്ജിത നടപടികൾ തുടങ്ങി ..

ഡെങ്കിപ്പനി വ്യാപനം തടയാൻ ഊർജ്ജിത നടപടികൾ തുടങ്ങി ..
ഇരിങ്ങല്ലൂർ.
14 ഏപ്രിൽ 2026

ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ വാർഡിൽ ഡെങ്കിപ്പനി വ്യാപനം തുടരുന്നു. പനി ബാധിച്ചവരുടെ എണ്ണം 50 കടന്നു. രണ്ട് ആഴ്ചയോളമായി വാർഡിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ബാധ തുടരുകയാണ്. മുണ്ടേരി, കരുവത്ത്, പാറക്കൽ, മാടേനി ത്താഴം കൂടാതെ പെരിങ്കൊല്ലൻ തോടിൻ്റെ ഇരുവശങ്ങളിലെ ജനവാസ മേഘലകളിലുമാണ് ഡെങ്കിപ്പനി പടരുന്നത്. 
ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥരും
പഞ്ചായത്ത് അധികൃതരും തിങ്കളാഴ്ച യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് വൈകുന്നേരം വിഷയം ചർച്ച ചെയ്യാൻ ഒളവണ്ണ ഗ്രാമ പഞ്ചായത്ത്  അടിയന്തിര സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു. പ്രതിരോധ പ്രവർത്തനവും ബോധവത്കരണവും ഊർജ്ജിതമാക്കാൻ  ഉള്ള യോഗ തീരുമാനത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെ പ്രദേശത്തെ വീടുകളിൽ 
കൊതുകു നശീകരണത്തിനായി പൈറത്രം മിശ്രിതം സ്പ്രേ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. വാർഡിലെ എല്ലാ
വീടുളിലെ മുറികൾക്കകത്തും സ്പ്രേ ചെയ്യുന്ന പ്രവർത്തി ഒരാഴ്ചക്കകം പൂർത്തിയാക്കാനാണ് ആരോഗ്യ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും പൊതു പ്രവർത്തകരും
അടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളും സംഘടനകളുമായി കൈകോർത്ത് ബോധവത്കരണ പ്രവർത്തനങ്ങളും ആരോഗ്യ വിഭാഗം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now