കോഴിക്കോട്
30 ജൂൺ 2026
വർദ്ധിപ്പിച്ച പാചകവാതക, ഇന്ധന വിലകൾ അടിയന്തരമായി കേന്ദ്ര സർക്കാർ കുറയ്ക്കണമെന്ന് കൺസ്യൂമർ ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുടുംബ ബഡ്ജറ്റ് പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് നിലവിലെ വില വർദ്ധനവ്. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ജനങ്ങൾ മുക്തമാകുന്നതിന് മുൻമ്പ് ഇത്തരം അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ക്രൂരതയാണെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ പൊതുമേഖലാ എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ഗാർഹിക ആവശ്യ ങ്ങൾക്കുള്ള സബ്സിഡികൾ വെട്ടിക്കുറച്ചതും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. ഇന്ധനവില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും യോഗം വിലയിരുത്തി.
വിലവർദ്ധനവിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മാവൂർ റോഡ് ഐ വൈ സി ഹാളിൽ ജൂൺ 29ന് സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ചെയർമാൻ സക്കരിയ്യ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളായി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.പി മൊയ്തീൻ കോയ കണ്ണൻ കടവ്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ കോഴിക്കോട്, ജില്ലാ ട്രഷറർ എം. അർഷാദ്, അബ്‌ദുൾ ഷുക്കൂർ(ജില്ലാ കോ-ഓർഡിനേറ്റർ), ഹമീദ് സി.പി. ( സെക്രട്ടറി), ശബരിമുണ്ടക്കൽ (വൈസ് ചെയർമാൻ), കൊടമ്പാട്ടിൽ അസീസ്, അശോകൻ കൊയിലാണ്ടി (വർക്കിംഗ് പ്രസിഡണ്ടുമാർ) എന്നിവരെ തിരഞ്ഞെടുത്തു.
കെ കെ മുഹമ്മദ് ബഷീർ (സംസ്ഥാന വൈസ് ചെയർമാൻ) ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹീര.കെ.എസ്സ്, ഗോപാലകൃഷ്ണൻ നന്ത്യേലത്ത്
കെ.പി.അബ്ദുൾ ലത്തീഫ്, ബാവൻകുട്ടി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.