പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഷിബിലിയെ ഇന്നും കണ്ടെത്താനായില്ല..

ഷിബിലിയെ ഇന്നും കണ്ടെത്താനായില്ല..
കോഴിക്കോട്
28 ജൂൺ 2026

തിരുവമ്പാടി ആനക്കാംപൊയിൽ
ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത്
മലവെള്ളപ്പാച്ചിലിൽ കാണാതായ 
കിഴിശ്ശേരി സ്വദേശിക്കായുള്ള
ഇന്നത്തെ തിരച്ചിൽ  നിർത്തിവച്ചു.
ഫയർ സർവീസിന്റെ സ്‌കൂബ
ഡൈവേഴ്സും മറ്റ് സന്നദ്ധ സേവകരും നാട്ടുകാരും ചേർന്ന് അരംഭിച്ച തിരച്ചിൽ
ഷിബിലിയെ കാണാതായതിന് തൊട്ടു താഴെയുള്ള മൂന്ന് കയങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പിന്നീട് കാലാവസ്ഥ  മാറുകയും വനമേഖലയിൽ ഉൾപ്പെടെ ശക്തമായി മഴ പെയ്യുകയും  വീണ്ടും ഇരുവഞ്ഞിപ്പുഴയിൽ മലവെള്ള പാച്ചിലും ഉണ്ടായി. തുടർന്ന് മുങ്ങിയുള്ള തിരച്ചിൽ അസാധ്യമായി. 
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ
ഇരുകരകളിലൂടെയും നടന്നുള്ള തിരച്ചിലാണ് നടത്തിയത്. ഒപ്പം തന്നെ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും  നടത്തിയിരുന്നു. എന്നാൽ ഷിബിലിയെ കണ്ടെത്താൻ സാധിച്ചില്ല. ഇരുട്ട് പരന്നതോടെ ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ അതിരാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് മുക്കം ഫയർ ഓഫീസർ അറിയിച്ചു.
തിരുവമ്പാടി, കോടഞ്ചേരി പോലീസും 
തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്ത്
അധികൃതരും റവന്യൂ വിഭാഗവും
മുക്കം ഫയർ യൂണിറ്റിന് ഒപ്പം തിരച്ചിലിന് നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now