പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മണക്കടവിൽ പ്രതിഭാസംഗമം..

മണക്കടവിൽ പ്രതിഭാസംഗമം..
മണക്കടവ് 
29 ജൂൺ 2026

ആത്മബോധോദയം വായനശാല
 പ്രതിഭാസംഗമം സംഘടിപ്പിച്ചു. വായനശാലയിൽ 28ന്  ഞായറാഴ് ച സംഘടിപ്പിച്ച പരിപാടി കേഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ തങ്കമണി ചടങ്ങിൽ മുഖ്യാതിഥിയായി. പി എം ശേഖരൻ, പി എം അനന്തൻ മാസ്റ്റർ, എം മുഹമ്മദ് കുട്ടി മാസ്റ്റർ മരക്കാട്ടു പുറത്ത്, എം  പ്രസന്ന ടീച്ചർ എന്നിവരുടെ സ്മരണാർഥം  ഏർപ്പെടുത്തിയ എൻ ഡോവ്മെൻ്റുകൾ വിതരണം ചെയ്തു. വായനശാല പരിധി യിലുള്ള SSLC , പ്ലസ് ടു , LSS , USS, NMMS , CBSE തുടങ്ങിയ  പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു. ഒളവണ്ണ പഞ്ചായത്ത് ആരോഗ്യ  വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷ  ജയശ്രീ പിലാക്കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ  എം വി അബ്ദുൾ ലത്തീഫ് , വാർഡ് മെംബർ പി മിനി , മുതിർന്ന വായനശാല മെംബർ എം ബാലൻ മാസ്റ്റർ, പി അബ്‌ദുൾ അസീസ്, എ  ഹമിദ് മൗലവി, സിപി പ്രദീപ് കുമാർ, അച്യുത് എസ് ഹരി എന്നിവർ
സംസാരിച്ചു . വായനശാല പ്രസിഡണ്ട് പി എം വിനോദ് കുമാർ അധ്യക്ഷനായി. സെക്രട്ടറി വിസി സുരേഷ്, ജോ.സെക്രട്ടറി യുബി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now