പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ ഞാറ്റുവേല ചന്ത തുടങ്ങി.. ഒപ്പം ഗ്രീൻ ബാസ്കറ്റ് ഹബ്ബും...

ഒളവണ്ണയിൽ ഞാറ്റുവേല ചന്ത തുടങ്ങി.. ഒപ്പം ഗ്രീൻ ബാസ്കറ്റ് ഹബ്ബും...
ഒളവണ്ണ
30 ജൂൺ 2026

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ കുന്നത്ത്പാലത്ത് 
ഞാറ്റുവേല ചന്ത ആരംഭിച്ചു.  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എസ് അജിത ഉദ്ഘാടനം ചെയ്തു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് സുലിൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഗ്രീൻ ഒളവണ്ണയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉദ്പാദന വിപണന കേന്ദ്രം "ഗ്രീൻ ബാസ്ക്കറ്റ് ഹബ്ബ് '' കോഴിക്കോട് ജില്ല പ്രിൻസിപ്പൾ കൃഷി ഓഫീസർ അജയ് അലക്സ് ഉദ്ഘാടനം ചെയ്തു. 
ബ്ലോക്ക് വികസനസമിതി അദ്ധ്യക്ഷൻ ചെയർമാൻ ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജിത എൻ പി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വിജയൻ വളപ്പിൽ, രാമചന്ദ്രൻ മേലാമ്പുറത്ത്, കൃ്ഷി അസി: ഡയരക്ടർ ശബ്ന, ഗ്രീൻ ബാസ്കറ്റ് കമ്യൂണിറ്റി ഹബ്ബ് കോ-ഓർഡിനേറ്റർ സുമി വള്ളിക്കുന്ന്, ഒളവണ്ണ കൃഷി ഓഫീസർ എൻ രേഷ്മ, വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now