മുക്കം
30 ജൂൺ 2026
കോഴിക്കോട് മുക്കത്ത് രണ്ടേകാൽ കിലോയിലധികം വരുന്ന എംഡി എം എ പിടികൂടിയ കേസിൽ യുവതി കൂടി പിടിയിലായി.
നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ(40) നെ നീലേശ്വരത്ത് നിന്നുമാണ്
കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതിയാണ് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ മുത്താലത്തുള്ള വാടകവീട്ടിൽ നിന്നും 2.306 കിലോഗ്രാം
എംഡി എം എയുമായി പിടികൂടിയത്.
ഈ കേസിലാണ് ഇപ്പോൾ യുവതി കൂടി പോലീസിന്റെ പിടിയിലായത്. അന്ന് ഹനീഫക്കൊപ്പം ബേപ്പൂർ സ്വദേശിനി റൈഹാനത്ത് എന്ന യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും മുഹമ്മദ് ഹനീഫ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ എംഡി എം എ കേരളത്തിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു.
ഹനീഫയുടെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഫാഷൻ ഡിസൈനർ
ഖദീജയുടെ അക്കൗണ്ട് വഴിയായിരുന്നു.
ഹനീഫയെ കഴിഞ്ഞ മെയ് 23ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ വച്ച് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയും പിന്നീട് പത്താം ദിവസമാണ് ഇയാളെ കർണാടകയിലെ കൽബുർഗിയിൽ വച്ച് പോലീസിന് പിടികൂടാനായത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് മുഹമ്മദ് ഹനീഫക്ക് ഖദീജയായിരുന്നു പലതവണയായി ഒന്നരലക്ഷത്തോളം രൂപ സാമ്പത്തിക സഹായം ചെയ്തതെന്നും കണ്ടെത്തിയ
പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഖദീജയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ താമരശ്ശേരി കോടതി റിമാൻറ് ചെയ്തു.
മുക്കം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്, എസ് ഐ മാരായ അബ്ദുൽ റഷീദ്, മുംതാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനോയ് വിശ്വം, സിവിൽ പോലീസ് ഓഫീസർ ജിഷ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.