പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ടോൾപ്ലാസയിൽ ജീവനക്കാരനെ കാറിടിപ്പിച്ച കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്; ഡ്രൈവർ ഒളിവിൽ

ടോൾപ്ലാസയിൽ ജീവനക്കാരനെ കാറിടിപ്പിച്ച കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്; ഡ്രൈവർ ഒളിവിൽ
പന്തീരാങ്കാവ്
28 ജൂൺ 2026

ദേശീയപാത 66 ൽ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച കേസിൽ കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് പന്തീരങ്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് വേങ്ങേരി കണ്ണാടിക്കൽ പൊറ്റയിൽ വീട്ടിൽ ഫഹീം മുഹമ്മദിന് (22) എതിരെയാണ് കേസ്.
ഞായറാഴ്ച പോലീസ് ഡെപ്യൂട്ടി കമീഷണർ പഥം സിങ് ടോൾ പ്ലാസയിൽ നേരിട്ട് എത്തി സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശീയപാത 66 ൽ പന്തീരാങ്കാവ് ടോൾപ്ലാസയിൽ ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച വാഹനത്തെ തടഞ്ഞ് പരിക്കേറ്റ പ്ലാസ ജീവനക്കാരൻ 
ഇരിങ്ങല്ലൂർ മമ്മിളിതടത്തിൽ മീത്തൽ പുളിക്കൽ വീട്ടിൽ പി.ജിതേഷിനെ(36) ൻ്റെ പരാതിയിലാണ് പൊലീസിൻ്റെ നടപടി.
ജിതേഷിനെയും കൊണ്ട് കാർ ഏകദേശം 50 മീറ്ററിലേറെ മുന്നോട്ട് ഓടിച്ചു പോകുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മറ്റ് ജീവനക്കാർ കൂടി എത്തിയതോടെ കാർ നിർത്തിയ ഡ്രൈവർ ജീവനക്കാരുമായുള്ള വാക്കേറ്റത്തിനിടെ  ജിതേഷിനെ അടിക്കുന്നതും ചവിട്ടുന്നതും പുറത്ത് വന്ന വീഡിയോയിലുണ്ട്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now