പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാവൂരിൽ യാത്രാരേഖകൾ ഇല്ലാത്ത ബംഗ്ലാദേശികൾ പിടിയിൽ..

മാവൂരിൽ യാത്രാരേഖകൾ ഇല്ലാത്ത ബംഗ്ലാദേശികൾ പിടിയിൽ..
മാവൂർ
30 ജൂൺ 2026

ബംഗ്ലാദേശികളായ മൂന്ന് പേർ
മാവൂർ പോലീസിന്റെ പിടിയിലായി.  ബംഗ്ലാദേശി പൗരന്മാരുടെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. 
മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. 
20 ദിവസം മുമ്പാണ് മൂവരും മാവൂർ കൽപള്ളിയിൽ  എത്തിയതെന്നും കോൺക്രീറ്റ്  ഉൾപ്പെടെയുള്ള പണികൾ
ചെയ്തിരുന്നത് എന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പോലീസിന് ലഭിച്ച വിവരം.
ഇവർക്ക് ജോലിനൽകിയവരെ കുറിച്ചുള്ള വിവരങ്ങളും  ബംഗ്ലാദേശിൽ നിന്നും എത്തിയ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ ലഭിച്ചതായാണ് സൂചന. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണുകളും ശാസ്ത്രീയ
പരിശോധനക്ക് വിധേയമാക്കും.
സിം കാർഡുകൾ ഉൾപ്പെടെ എവിടെ നിന്ന് എങ്ങിനെ ലഭിച്ചു എന്ന കാര്യത്തിലും അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികളെ ഇന്നത ഏജൻസികളും ചോദ്യം ചെയ്തിട്ടുണ്ട്.

രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടക്കൽ 3 (1), R /W 21 ഇമിഗ്രേഷൻ ആൻ്റ് ഫോറിനേഴ്സ് ആക്റ്റ് എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ
കോടതിയിൽ ഹാജരാക്കി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now