കാറ്റിൽ തെങ്ങ് കടപുഴകി വൈദ്യുതി കാൽ തകർന്നു, വീടിന് കേടുപാടുകൾ.
രാവിലെ 9 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഒളവണ്ണ സുരഭി സ്റ്റോപ്പിന് സമീപമാണ് തെങ്ങ് കടപുഴകി വീണത്. വൈദ്യതി വിതരണ കമ്പികളും പോസ്റ്റും തകർത്ത തെങ്ങ് സമീപത്തെ വീടിന് മുകളിലാണ് പതിച്ചത്.
വിവരം അറിയിച്ചതോടെ കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. തെങ്ങ് വീണ് ഡി സി സി ജനറൽ സെക്രട്ടറി എ ഷിയാലിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്.
പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് ഉച്ചയോടെ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തിതിട്ടുണ്ട്.