മുക്കം
8 ജൂലൈ 2026
കോഴിക്കോട് മുക്കം മണാശ്ശേരിയിൽ അയൽവാസിയായ മധ്യവയസ്കനെ വെട്ടിക്കൊന്ന കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനി
ടെ പ്രതിഷധം. മണാശ്ശേരിയിൽ കൊല ചെയ്യപ്പെട്ട വിനോദ് കുമാറിന്റെ ബന്ധു
ക്കളും പ്രദേശവാസികളുമാണ് പോലീസി
നെതിരെ പ്രതിഷേധവുമായി രംഗത്തെ
ത്തിയത്.
പ്രതിയായ ജയകുമാറുമായി മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി മണാശ്ശേരിയിലെ പ്രതിയുടെ വീട്ടിലെത്തി
യപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ.
പ്രതിയായ ജയകുമാർ മുൻപും നാട്ടുകാ
രുമായി നിരന്തരം പ്രശ്നങ്ങൾ
ഉണ്ടാക്കാറുണ്ടായിരുന്നു എന്നും ഇന്നലെ ഇയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മുക്കം പോലീസിനെ വിവരമറിയിച്ചു എന്നാൽ പോലീസ് ഉടൻ എത്തിയില്ല എന്നും നാട്ടുകാർ ആരോപിച്ചു. പോലീസ് സമയത്തിന് എത്തിയിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു
വെന്നും പ്രദേശവാസികൾ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. പ്രതി ജയകുമാർ തന്റെ വീടിന് പുറകിലുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ച വിനോദ്കുമാറിനെ വെട്ടാൻ ഉപയോഗിച്ച കൊടുവാൾ പോലീസിന് കാണിച്ചു കൊടുത്തു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായ
തോടെ തെളിവെടുപ്പ് നടപടികൾ വളരെ വേഗത്തിൽ പൂർത്തിയാക്കി പ്രതിയുമാ
യി പോലീസ് സംഘം മടങ്ങി.