കോഴിക്കോട്
10 ജൂലൈ 2026
2026 ജൂലൈ 5 ന് കോഴിക്കോട് ചാത്തമംഗലത്ത് സാന്ത്വനം ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച RPI(A) യുടെ യോഗത്തിൽ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻ്റ് ഹമീദ്ഖാൻ യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഐത്തിയൂർ സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും ജില്ല, താലൂക്ക് കമ്മറ്റികൾ
രൂപീകരിച്ച് സാധാരക്കാരുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകി സന്നദ്ധ, സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും എന്നും ഉത്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡൻറ് വ്യക്തമാക്കി.
ജില്ലാ സെക്രട്ടറിയായി സുബ്രഹ്മണ്യൻ ചാത്തമംഗലം എന്നിവരെ തിരഞ്ഞെടുത്തു.
ട്രഷററായി സുകുമാരൻ സാന്ത്വനം, വൈസ് പ്രസിഡൻ്റുമാരായി സുപ്രഭ, രാജൻ കല്ലൂർ, ജോയൻ്റ് സെക്രട്ടറിയായി
ഷെറിൻ പൂവത്തൂർ എന്നിവരെയും തിരഞ്ഞെടുത്തു. ശ്രീധരൻ, ഷാജഹാൻ, ഉസ്മാൻകോയ, ബാബു കണ്ണി പറമ്പ്, അഡ്വ: അബ്ദുൾ കലാം എന്നിവരുള്ള
മഹിള റിപ്പബ്ലിക്ക് ജില്ലാ പ്രസിഡൻ്റായി സുപ്രഭ സാന്ത്വനം, യൂത്ത് റിപ്പബ്ലിക് ജില്ലാ പ്രസിഡൻറായി അശ്വതി മാത്തറ, ജില്ലാ സെക്രട്ടറിയായി സുഷമ ചാത്തമംഗലത്തിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ വെച്ച്
RPI(A) സംസ്ഥാന ജനറൽ സെക്രട്ടറി
ഐത്തിയൂർ സുരേന്ദ്രൻ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു.
സാന്ത്വനം ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം
ജന്മദിന സദ്യയിലും പങ്കെടുത്ത ശേഷമാണ് സംസ്ഥാന നേതാക്കൾ മടങ്ങിയത്.