പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തൊണ്ടിലക്കടവ് പാലം: നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ എം എൽഎ യുടെ സന്ദർശനം..

തൊണ്ടിലക്കടവ് പാലം: നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ എം എൽഎ യുടെ സന്ദർശനം..
പന്തീരങ്കാവ്
05 ജൂലൈ 2026

തൊണ്ടി ലക്കടവ് പാലം: തുടർ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് എം എൽ എ റസാഖ് മാസ്റ്റർ. 
തൊണ്ടിലക്കടവ് പാലം സന്ദർശിച്ച് പ്രവർത്തികൾ  വിലയിരുത്തിയ ശേഷം അദ്ദേഹം നാട്ടുകാർക്ക് ഉറപ്പ് നൽകി.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അപ്രോച്ച് റോഡിൻ്റെയും സർവ്വീസ് റോഡിൻ്റെയും പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കാൻ
എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലം മുതൽ ഒളവണ്ണ പ്രധാന റോഡുവരെയും സ്ഥലം ഏറ്റെടുത്ത് നിലവിലുള്ള റോഡിൻ്റെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം നാട്ടുകാർ എംഎൽഎക്ക് കൈമാറി.
കോഴിക്കോട് കോർപ്പറേഷനെയും ഒളവണ്ണ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ 18.8.23 ന് അന്നത്തെ മന്ത്രി മുഹമ്മദ് റിയാസാണ് ഉത്ഘാടനം ചെയ്തത്. പാലത്തിൻ്റെ അടിഭാഗത്ത് ബാഡ്മിൻറൻ കോർട്ട്, സ്കേറ്റിംഗ് സ്പേസസ്, ചെസ്സ് ബ്ലോക്ക്‌സ് തുടങ്ങിയ വൈവിധ്യമാർന്ന സൗകര്യങ്ങളും പ്രഖ്യാപിച്ചിരുന്നു. പാലത്തിനായി 20.45 കോടി രൂപ നബാർഡ് പദ്ധതിയിൽ പൊതുമരാമത്ത് വകയിരുരത്തി ഊരാലുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൈറ്റിക്കാണ് കരാർ നൽകിയത്. എന്നാൽ പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിട്ടും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തടസപ്പെട്ടതോടെ പ്രവർത്തികൾ മുടങ്ങിയിട്ട് ഏതാണ്ട് 8 മാസത്തോളമായി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now