പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുറ്റിക്കാട്ടൂരിൽ നാടോടികളുടെ മോഷണം..

കുറ്റിക്കാട്ടൂരിൽ നാടോടികളുടെ മോഷണം..
കുറ്റിക്കാട്ടൂർ
6 ജൂലൈ 2026

കുറ്റിക്കാട്ടൂരിൽ വിലപിടിപ്പുള്ള കെട്ടിട നിർമ്മാണ സാമഗ്രികൾ നാടോടികൾ കവർന്നു.

കുറ്റിക്കാട്ടൂരിൽ നവീകണ പ്രവർത്തികൾ നടക്കുന്ന ചിക്കൻ സ്റ്റാളിന് സമീപം സൂക്ഷിച്ച സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ പൈപ്പുകളും ഗുഡ്സ് ഓട്ടോയിലെത്തിയ നാടോടി സംഘമാണ് മോഷ്ടിച്ചത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ
മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസി ടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
കടയുടമ മുസ്തഫ ഉച്ചക്ക് കടയിൽ എത്തിയപ്പോൾ സ്റ്റീൽ ഷീറ്റുകളും പൈപ്പുകളും കാണാത്തതിനെ തുടർന്ന് കടയിൽ സ്ഥാപിച്ച സിസി ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടനെ സമീപത്തെ മറ്റ് കച്ചവടക്കാരെ വിവരമറിയിച്ച് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇവർ ആറ് പേരടങ്ങുന്ന സംഘമാണെന്നും ഗുഡ്സ് ഓട്ടോയിലാണ് എത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട്  കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുമെന്ന് കടയുടമ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now