പെരുമണ്ണ
2 ജൂലൈ 2026
പെരുമണ്ണ പഞ്ചായത്ത് അനാസ്ഥ വെടിയണം; ബി ജെ പി.
പെരുമണ്ണ പഞ്ചായത്ത് ഗ്രന്ഥാലയം, പെരുമൺപുറ പകൽവീട് എന്നിവ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നില്ല. പെരുമണ്ണ പഞ്ചായത്തിൽ പലയിയിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ല, കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന പന്നി ശല്യം തെരുവുനായ ശല്യം എന്നിവക്ക് പരിഹാരം കാണുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം എന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.
ഈ വിഷയങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി പെരുമണ്ണ പ്രതിനിധികൾ പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ടുമായി ചർച്ച നടത്തി. അടിയന്തിര പ്രാധാന്യം നൽകി പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് പ്രസിഡണ്ട് നേതാക്കൾക്ക് ഉറപ്പു നൽകി.
ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് കെ നിത്യനന്ദൻ, മണ്ഡലം വൈസ് പ്രസിഡണ്ട് രാജൻ കരിയാട്ട്, പെരുമണ്ണ ഏരിയ പ്രസിഡണ്ട് സി പി ഗിരീഷ്, അനീഷ് എം കെ, കെ വി രൂപകുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.