പയ്യടിമീത്തൽ
21 ആഗസ്റ്റ് 2026
താഴം പാലത്തൊടി വിപിലിനും കുടുംബത്തിനും വീടൊരുക്കുകയാണ് ആൾ ഇന്ത്യാ മലയാളി അസോസിയേ
ഷൻ കേരളം. Aima ഭാരവാഹികളും പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് വീട്ടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
കേരളത്തിൻ്റെ കാലാവസ്ഥക്ക് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഉള്ള വീട് വരുന്ന ആറു മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികർ വ്യക്തമാക്കി.
12 വർഷം മുമ്പ് കേരള സർക്കാർ പദ്ധതിയിലുടെയാണ് വിപിലിന് ഇവിടെ സ്ഥലം കിട്ടുന്നത്. അന്ന് ഉണ്ടായിരുന്ന മൺകട്ടയിൽ നിർമ്മിച്ച വീട്ടിലായിരുന്നു ഭാര്യയും രണ്ട് കുട്ടികളോടുമൊപ്പം വിപിൽ താമസിച്ച് വന്നത്. ഇതിനിടെ ഹൃദയ സംബന്ധമായ അസുഖം ബാധിച്ച വിപിൽ ശസ്ത്രക്രിയക്ക് വിധേയനായി.
പിന്നീട് തൊഴിൽ എടുക്കാൻ കഴിയാത്ത അവസ്ഥയായി. അതിവർഷത്തിൽ കാലപ്പഴക്കമുള്ള ഇവരുടെ വീടിൻ്റെ പല ഭാഗങ്ങളും നിലംപൊത്തി.
അതിജീവനം വലിയ ചോദ്യമായി നിൽക്കവേയാണ് സഹായവുമായി
Aima എത്തിയത്. പഞ്ചായത്ത് അധികൃതരുമായി വിഷയം ചർച്ച ചെയ്ത ശേഷം Aima ഭാരവാഹികൾ വിപിലിനായി വീടൊരുന്ന പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. തറകല്ലിടൽ ചടങ്ങിൽ Aima സ്റ്റേറ്റ് പ്രസിഡൻറ് എ കെ പ്രശാന്ത്, ആരോമൽ, സുധീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജൻ, വാർഡ് മെമ്പർ ദീപ കാമ്പുറത്ത്
തുടങ്ങിയവർ പങ്കെടുത്തു. വീടെന്നെ സ്വപ്നം യാഥാർത്ഥ്യമാകുന്ന സന്തോഷത്തിലാണ് വിപിലും കുടുംബവും.