പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണ കള്ളിക്കുന്നിൽ കിണർ ഇടിഞ്ഞു; മൂന്നു വീടുകൾക്ക് ഭീഷണി..

ഒളവണ്ണ കള്ളിക്കുന്നിൽ കിണർ ഇടിഞ്ഞു; മൂന്നു വീടുകൾക്ക് ഭീഷണി..
പന്തീരാങ്കാവ്
2 ആഗസ്റ്റ് 2026

കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ കള്ളിക്കുന്നിൽ കിണർ ഇടിഞ്ഞതോടെ മുന്ന് വീടുകൾക്ക് വലിയ ഭീഷണി. കള്ളിക്കുന്ന് പുളിയത്ത് മീത്തൽ ഷർഫിന, അഷറഫ് എന്നിവരുടെ കിണറാണ് ഇടിഞ്ഞത്. 
ശനിയാഴ്ച രാത്രിയാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞത്. ഷർഫീനയുടെ വീട്ടിലുള്ളവർക്ക് വീടിന് ചെറിയ വിറയൽ പോലെ തോന്നിയെങ്കിലും   ഞായറാഴ്ച രാവിലെ മാത്രമാണ് കിണർ ഇടിഞ്ഞെന്ന്
വ്യക്തമായത്. കിണറിന് പാതി ഭാഗത്ത് സ്ലാബിട്ടതിന് മുകളിലുണ് ഷർഫീനയുടെ വീട് നിൽക്കുന്നത്. കിണറിടിഞ്ഞതോടെ
സ്ലാബ് അര മീറ്ററോളം താഴ്ന്നിട്ടുണ്ട്.
കിണറിനോട് ചേർന്നുള്ള ടി.പി. ഹൗസിൽ അലി അഫ്സലിൻ്റെ വീടിനും കിണർ ഇടിഞ്ഞത് ഭീഷണിയാണ്.
അടിയന്തിരമായി കിണർ മണ്ണിട്ട് നികത്തി വീടുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ട സ്ഥിതിയിലാണ് വീട്ടുകാർ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now