പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പി വി എസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു..

പി വി എസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു..


പന്തീരാങ്കാവ് 
8 ആഗസ്റ്റ് 2026 
പി വി എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഏഴാമത് ബാച്ചിൻ്റെ  ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023 -2026 ബാച്ച് ബിരുദധാരികളുടെ ചടങ്ങ് പന്തീരാങ്കാവ് എഡ്യൂക്കേഷൻ സൊസൈറ്റി ട്രസ്റ്റി പി വി നിധീഷ് ഉദ്ഘാടനം ചെയ്തു. 
പി വി എസ് കോളേജ് പ്രിൻസിപ്പൽ  പ്രൊഫസർ ക്യാപ്റ്റൻ ദേവരാജ് പിസി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് ജി എസ് ടി ഡിപ്പാർട്ട്മെൻ്റ് ജോയിൻ്റ് കമ്മിഷണർ സി പി സിനി  മുഖ്യതിഥിയായിരുന്നു. ബി എസ് സി മാത്തമാറ്റിക്സ്, ഫിസിക്സ്, ബിഎ ഇംഗ്ലീഷ്, ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, മാനേജ്മെൻ്റ് സ്റ്റഡീസ്, കൊമേഴ്സ് വിഭാഗങ്ങളായ ബി കോം കോപ്പറേഷൻ, ഫിനാൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗങ്ങളിലെ 86 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഡിപ്പാർട്ട്മെൻ്റ് മേധാവികളായ രാജൻ മലയിൽ (കൊമേഴ്സ്), പി.എസ് അതുല്യ  (മാനേജ്മെൻ്റ് സ്റ്റഡീസ്), കെ പി ശ്രദ്ധ
(ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ), എം.പ്രസീത
( ഇംഗ്ലീഷ്), മാളവിക ഉണ്ണി( ഫിസിക്സ്), എൻ. സി സലിം (മാത്തമാറ്റിക്സ്), അലുമിനി അസോസിയേഷൻ കൺവീനർ (കോൺവെക്കേഷൻ കോഡിനേറ്റർ) രാഗിത രാജ് എൻ, വാർഡ് മെമ്പർ ലിജിന, പന്തീരാങ്കാവ് എഡ്യൂക്കേഷൻ സൊസൈറ്റി ട്രസ്റ്റി
ഡോ.എം സാബു. ട്രസ്റ്റി മെമ്പർ എ.വി ബാബു തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now