കോഴിക്കോട്
6 ആഗസ്റ്റ് 2026
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കെഎസ്ഇബി ഫറോക്ക് ഡിവിഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പൊതു സ്ഥലംമാറ്റം ഉടൻ നടപ്പാക്കുക,
മാനദണ്ഡം ലംഘിച്ചുള്ള വർക്കിംഗ് അറേഞ്ച് മെൻറ് നടപടികൾ പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക,
ഗുണമേന്മ ഉള്ള സാധനസാമഗ്രികൾ ആവശ്യത്തിന് അനുവദിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഫറോക്ക് അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തോടെയാണ് സമരം ആരംഭിച്ചത്. തുടർന്ന്ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഇടി ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ നൈഫ ജമാൽ അധ്യക്ഷത വഹിച്ചു. ഫറോക്ക് ഡിവിഷൻ കമ്മറ്റി സെക്രട്ടറി
പി പ്രബീഷ്, ഫറോക്ക് ഡിവിഷൻ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി എൻ എസ് സനൽ, സി പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.