ഒളവണ്ണ
15 ആഗസ്റ്റ് 2026
രാജീവ് ആർട്സ് സ്പോർട്സ് ആൻറ് കൾച്ചറൽ ഓർഗനൈസേഷൻ (RASCO)
ഒളവണ്ണയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
രാവിലെ 9 ന് പതാക ഉയർത്തി. തുടർന്ന് പായസ വിതരണം നടത്തി. വൈകിട്ട് 4
മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ എസ്. എസ്.എൽ. സി , പ്ലസ്ടൂ , USS, LSS വിജയികളെ അനുമോദിച്ചു, ചടങ്ങിൽ 27 വർഷത്തെ അധ്യാപക സേവനത്തിന് ശേഷം വിരമിച്ച റഷീദ് ഒളവണ്ണയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ പരിപാടി ഉൽഘാടനം ചെയ്തു.
രാസ്‌ക്കോ പ്രസിഡൻ്റ് കെ അശോക് കുമാർ അധ്യക്ഷത വഹിച്ച
ചടങ്ങിൽ റഷീദ് ഒളവണ്ണ മുഖ്യ
പ്രഭാഷണം നടത്തി. എ.ഷിയാലി, എം.ജയ്പ്രസാദ്, ടി.അബ്ദുൾ മുജീബ്, സി.പി.ശബ്‌നാസ്, പി.ജിനീവ്, ഹനാൻ ഒളവണ്ണ തുടങ്ങിയവർ സംസാരിച്ചു.