പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പട്ടം പറത്തൽ രാജ്യാന്തര മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം..

പട്ടം പറത്തൽ രാജ്യാന്തര മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം..
                                                                          കോഴിക്കോട് 
3 ആഗസ്റ്റ് 2026                                  .            രാജ്യാന്തര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.
ഇന്തോനേഷ്യ ഗവൺമെൻ്റിൻ്റെയും സ്പോർട്സ്, ടൂറിസം ഡിപ്പാർട്ട്മെൻ്റുകളുടെയും സംഘാടനത്തിൽ ഇന്തോനേഷ്യ യോഗ്യകർത്തയിൽ നടന്ന ജോഗ്ജാ ഇന്റർനാഷണൽ  കൈറ്റ് ഫെസ്റ്റ് ചാമ്പ്യൻഷിപ്പ് 2026-ൽ ഇന്ത്യൻ കൈറ്റ് ടീം രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടി. ഇൻ്റർനാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പിന് പുറമെ നാഷണൽ കൈറ്റ് ചാമ്പ്യൻഷിപ്പും റീജിണൽ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.                 പരമ്പരാഗത പട്ടങ്ങൾ, ഡ്രാഗൺ കൈറ്റ്, ഇൻഫ്ലേമബിൾ കൈറ്റ്,  സ്പോർട്‌സ് കൈറ്റ് എന്നീ വിഭാഗങ്ങളിലായിരുന്നു ജൂലൈ 2 മുതൽ 12 നീണ്ടു നിന്ന മത്സരങ്ങൾ.
ഇന്തോനേഷ്യൻ തീരത്തെ അതിശക്തമായ കാറ്റ് കൈറ്റ് ഫെസ്റ്റിന് മാറ്റ് കൂട്ടി. 17 രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം അന്താരാഷ്ട്ര കൈറ്റ് ഫ്ലയേഴ്സ് പങ്കെടുത്ത മത്സരത്തിൽ വിയറ്റ്നാം
ഒന്നാം സ്ഥാനം നേടിയപ്പോൾ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് രണ്ടാം സ്ഥാനവും വെള്ളി മെഡലും ക്യാഷ് പ്രൈസും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ലെബനൻ  ടുണീഷ്യ എന്നീ രാജ്യങ്ങൾ പങ്കിട്ടു.
ക്യാപ്റ്റൻ അഡ്വ. ഷമീം പക്സാന് പുറമെ  ഹസൻ ജോഹർ എസ് എം, കമൽ പീറ്റർ, ദിൽഷാദ് സി.പി. എന്നിവരും കോച്ച് അബ്ദുള്ള മാളിയേക്കലും ഇന്ത്യൻ സംഘത്തിൽ  ഉണ്ടായിരുന്നു.ഈ നേട്ടം ഇന്ത്യൻ ടീമിന്റെ അർപ്പണബോധത്തിന്റെയും കഴിവിന്റെയും കൂട്ടായ്മയുടെയും അംഗീകാരമാണെന്നും കൈറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കും  രാജ്യത്തിനും ഇത് അഭിമാന നിമിഷമാണെന്നും  കൈറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

                                                   
                                                                                                                                                                                                                                                                                            
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now