പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ ഓണച്ചന്ത തുടങ്ങി ..

ഒളവണ്ണയിൽ ഓണച്ചന്ത തുടങ്ങി ..

ഒളവണ്ണ
19 ആഗസ്റ്റ് 2026

ഒളവണ്ണ ബാങ്കിൻ്റെ ഓണച്ചന്ത തുടങ്ങി.
കൺസ്യൂമർ ഫെഡറേഷൻ്റെ സഹകരണത്തോടെ പ്രവർത്തിക്കന്ന ഒളവണ്ണ സർവ്വീസ് സഹകരണബാങ്കിൻ്റെ ഓണച്ചന്ത കൊടി നാട്ടുമുക്കിലെ ബാങ്കിൻ്റെ ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലിൻ എം എസ്  വിൽപ്പന നടത്തി ചന്ത ഉത്ഘാടനം ചെയ്തു. 
ബാങ്ക് പ്രസിഡണ്ട് വിജയൻ വളപ്പിൽ അദ്ധ്യക്ഷനായി. കെസിഇയു സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു, ഡയരക്ടർമാരായ കെ അരവിന്ദാക്ഷൻ, വി രാധാകൃഷ്ണൻ, കെ അനിൽകുമാർ, കെ നസീർ, കെ എസ് ഹർഷൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് കെ തങ്കമണി സ്വാഗതവും സെക്രട്ടറി കെ ജിഷ്ണു നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now