പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ത്രിതം 2026: പൈതൃക - പാരമ്പര്യ - ചരിത്ര പ്രദർശനം കോഴിക്കോട് കാച്ചിലാട്ട് സ്കൂളിൽ ..

ത്രിതം 2026: പൈതൃക - പാരമ്പര്യ - ചരിത്ര പ്രദർശനം കോഴിക്കോട് കാച്ചിലാട്ട് സ്കൂളിൽ ..
കോഴിക്കോട്
24 ആഗസ്റ്റ് 2026

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ വിജ്ഞാനവും വിനോദവും നൽകുന്ന അപൂർവ്വ പുരാവസ്തുക്കളുടെ പ്രദർശനം "ത്രിതം 2026" ആഗസ്റ്റ് 25 മുതൽ 29 വരെ കോഴിക്കോട് പെറ്റമ്മലിന് സമീപം കാച്ചിലാട്ട്  കാനങ്ങോട്ട് ചാത്തു മെമ്മോറിയൽ
 എ യു പി സ്കൂളിൽ നടക്കും. സ്കൂൾ ഹെഡ്മിസ്ട്രസ്സ് വിന്ധ്യ പ്രദർശനം ഉത്ഘാടനം ചെയ്യും. 
രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രദർശന സമയം ക്രമീകരിച്ചിരിക്കുന്നത്. ചരിത്രത്തെ അടയാളപ്പെടുത്തുന്ന അപൂർവ്വങ്ങളും പുരാതനവുമായ നാണയങ്ങൾ, നോട്ടുകൾ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വാണിജ്യ സാംസ്കാരിക, വ്യാവസായിക മേഘലകളിലെ നിരവധിയായ ഉപകരണങ്ങളും കാണാനും പഠിക്കാനുമുള്ള അവസരം കൂടിയാണ് ത്രിതം 2026.
നിങ്ങൾ സൂക്ഷിച്ചിട്ടുള്ള പഴയ നാണയങ്ങളുടെയും കറൻസികളുടെയും മറ്റ് വസ്തുക്കളുടെയും മൂല്യം മനസിലാക്കാനും അതുവഴി സാമ്പത്തിക അഭിവൃദ്ധിക്കും പ്രദർശനം വഴിയൊരുക്കും. ചിത്രശലഭോദ്യാന നിർമ്മാണ രഹസ്യവും പ്രദർശനത്തിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9562248107, 9388635878 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
..
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now