കോഴിക്കോട് :
പന്തീരാങ്കാവിന് സമീപം ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽ കഴിഞ്ഞ ഏപ്രിൽ 23ന് എക്സൈസ് ആൻറി നായർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്നര കിലോയോളം സിന്തറ്റിക് മയക്കുമരുന്നു പിടികൂടിയ കേസിൽ കുടുതൽ പേർ അറസ്റ്റിൽ. പ്രധാന കണ്ണിയായ നൈജീരിയൻ പൗരനെ വലയിലാക്കാൻ ലുക്ക് ഔട്ട് നോട്ടീസ്
പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഈ ലഹരി കേസിൽ
ഇതുവരെ ഒൻപത് പേർ എക്സൈസിന്റെ വലയിലായെന്ന്
കോഴിക്കോട് ജോയിൻറ് എക്സൈസ്
കമ്മീഷണർ വൈ.ഷിബു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വിവിധ സംഘങ്ങളായി തിരിഞ്ഞ് 4500 കിലോമീറ്ററിലേറെ ജീപ്പിൽ സഞ്ചരിച്ച് നടത്തിയ പഴുതടച്ച സാഹസികവും,
ആത്മാർത്ഥവുമായ അന്വേഷണമാണ്
ഒൻപത് പ്രതികളെയും പിടികൂടുന്നതിലേക്ക് എത്തിച്ചതെന്ന് ഉeദ്യാഗസ്ഥർ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2026 ഏപ്രിൽ 23ന്
ഇരിങ്ങല്ലൂർ ടോൾ പ്ലാസയിൽ വെച്ചാണ് കാറിൽ എത്തിയ കൊണ്ടോട്ടി സ്വദേശി
പി കെ ഷെഫീക്കിനെയും
അടിവാരം സ്വദേശിനിയും
യൂട്യൂബ് ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്റിനെയും പിടികൂടി അവരിൽ നിന്നും 3.368 kg എംഡി എം എ പിടികൂടിയത്.
തുടർന്ന് കോഴിക്കോട്, വയനാട്
അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരെ ഉൾപ്പെടുന്ന
പന്ത്രണ്ട് പേരുടെ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണമാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.