പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

" ബജി" നിർമ്മിക്കാൻ പരിശീലനം നൽകി.

" ബജി" നിർമ്മിക്കാൻ പരിശീലനം നൽകി.
പെരുമണ്ണ
12 ആഗസ്റ്റ് 2026

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ബജി നിർമ്മാണത്തിൽ പരിശീലനം നൽകി.
രണ്ടാം വാർഡ് സംരംഭകത്വ വിഭാഗമാണ് വനിതകൾക്കായി ബജി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്. 
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം കെ ഗണേശൻ പരിപാടി ഉൽഘാടനം ചെയ്തു . മുളക് ബജി, വഴുതിന ബജി, ഉള്ളി ബജി, മുട്ട ബജി, കിഴങ്ങ് ബജി, കായ ബജി എന്നിവയിലാണ് നിർമ്മാണ പരിശീലനം നൽകിയത്.
പ്രേമലത ടീച്ചർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ടിവി അംബുജാക്ഷി പരിശീലനത്തിന് നേതൃത്വം നൽകി വാർഡ് മെംബർ ടി.നിസാർ, ജസ്ന സികെ, ഇന്ദിര മനത്താനത്ത് തുടങ്ങിയവർ സംസാരിച്ചു.
സംരംഭകത്വം വർദ്ധിപ്പിക്കാൻ എല്ലാ വാർഡുകളിലും സംരഭകത്വ വിഭാഗം രൂപീകരിച്ച് വരികയാണെന്നും സംരംഭങ്ങൾ തുടങ്ങുന്നവരെ സഹായിക്കുവാൻ പഞ്ചായത്ത് പ്രത്യേകം ഫണ്ട്  വച്ചിട്ടുണ്ടെന്നും വാർഡ് അംഗം ടി. നിസാർ വ്യക്തമാക്കി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now