കോഴിക്കോട്
12 ആഗസ്റ്റ് 2026
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCFWA ) കോഴിക്കോട് സൗത്ത് മേഖല സമ്മേളനം മേയർ ഒ.സദാശിവൻ ഉത്ഘാടനം ചെയ്തു.
ആഗസ്റ്റ് 11 ന് ചൊവ്വാഴ്‌ച
കല്ലായി OAK കൺവെൻഷൻ സെൻററിൽ (മേലടി നാരായൺ നഗർ) വി. മധുസുദനൻ പതാക
വയോജന ക്ഷേമ പെൻഷൻ വീടുകളിൽ തന്നെ വിതരണം ചെയ്യണമെന്നും
വയോജന വിഭാഗങ്ങൾക്ക് വീടുകളിൽ വിതരണം ചെയ്തുവന്നിരുന്ന സാമൂഹിക ക്ഷേമ പെൻഷൻ കൊമേഴ്സ്യൽ ബാങ്കുകൾ വഴി വിതരണം ചെയ്യാനുള്ള സർക്കാരിന്റെ നടപടി ഭാവിയിൽ പെൻഷൻ പദ്ധതി ഫണ്ട് വെട്ടിക്കുറുക്കുക എന്ന ലക്ഷ്യം കൂടെ ഉള്ളതാണെന്നും ഇതിനിതിരായി ജാഗ്രത വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ മുൻ സംസ്ഥാനവൈസ് പ്രസിഡണ്ട് ടി .ദേവിയെ സമ്മേളനം ആദരിച്ചു, എം പി രാമദാസ് സ്വാഗതം പറഞ്ഞു. എൻ .തിലകരാജ്, വിലാസിനി, വിൻസൻറ് ജോൺ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. മൈഥിലി ടീച്ചർ അനുശോചന പ്രമേയവും .സെക്രട്ടറി മേച്ചേരി ബാബുരാജ് പ്രവർത്തന
റിപ്പോർട്ടും അവതരിപ്പിച്ചു. സി. രാധാകൃഷ്ണൻ, കെ.കെ .നൂറുദ്ദീൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു.
ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് എം. സി സുലിൽ, കല്ലായി വാർഡ് മെമ്പർ ബൈജു കാളക്കണ്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.ബാലകൃഷ്ണൻ, കെ വി ബാബുരാജ്, പുല്ലൂട്ട് ബാലകൃഷ്ണൻ. കെ ബൈജു, കെ അബുലൈസ് എന്നിവർ സംസാരിച്ചു. കബീർദാസ് നന്ദി പ്രവകാശിപ്പിച്ചു