ഒളവണ്ണ
14 ആഗസ്റ്റ് 2026
ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട
ജില്ലകളിൽ ദേശീയ നിയമ സേവന
അതോറിറ്റിയുടെയും കേരളാ സ്റ്റേറ്റ് മീഡിയേഷൻ & കൺസിലിയേഷൻ സെൻററിൻ്റേയും നേതൃത്വത്തിൽ നടപ്പാക്കുന്ന കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതിക്ക് ഒളവണ്ണ പഞ്ചായത്തിലും തുടക്കമായി. ഇതിൻ്റെ ഭാഗമായി ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് എം എസ്സ് സുലിൻ ഉത്ഘാടനം ചെയ്തു.
കൃഷ്ണവർമ്മ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ നോഡൽ ഓഫീസർ വി.എസ്.വിഷ്ണുപ്രിയ, ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി ടി.അനിൽ
കുമാർ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.തങ്കമണി, പാര ലീഗൽ വളണ്ടിയർ സി പി.റഷീദ് പുനൂർ തുടങ്ങിയവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി
തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിറ്റി
മീഡിയേറ്റർമാർക്കുള്ള
പരിശീലനപരിപാടി ജില്ലയിൽ നടന്നുവരികയാണ്.
കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെ
തിരഞ്ഞെടുക്കപ്പെട്ട അഞ്ചു
ജില്ലകളിലാണ് കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതി നിടപ്പിലാക്കുന്നത്. ജില്ലയിൽ
നാദാപുരം, പന്തലായനി , കോടഞ്ചേരി, ഒളവണ്ണ, ചേവായൂർ എന്നീ അഞ്ചു
പ്രദേശങ്ങളെയാണ് പദ്ധതിയിൽ
തദ്ദേശവാസികളിൽ നിന്ന്
മീഡിയേറ്റർമാരായി സേവനമനുഷ്ഠി ക്കുവാൻ കഴിവും സന്നദ്ധതയുമുള്ള വ്യക്തികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നിൽകി അതാത് പ്രദേശങ്ങളിലെ പ്രശ്നങ്ങൾ
കമ്മ്യൂണിറ്റി മീഡിയേറ്റർമാരുടെ മധ്യസ്ഥതയിലൂടെ സംസാരിച്ചു തീർപ്പാക്കുന്നതാണ് കമ്മ്യൂണിറ്റി മീഡിയേഷൻ പദ്ധതി.
പൂർണമായും നിയമാനുസൃതമായും ശാസ്ത്രീയമായും തർക്കങ്ങൾ
തീർപ്പാക്കുന്ന ഈ പദ്ധതി ഗ്രാമ പഞ്ചായത്തുകൾ, പോലീസ് സ്റ്റേഷനുകൾ, ലീഗൽ എയ്ഡ് ക്ലിനിക്കുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്
നടപ്പാക്കുന്നത്. സാധ്യമായ തർക്കങ്ങളും പ്രശ്നങ്ങളും കമ്മ്യൂണിറ്റി മീഡിയേറ്റർമാർ മുഖാന്തിരം
സംസാരിച്ച് പരിഹാരം കണ്ടെത്തുക വഴി
പൊലീസ് കേസുകളും നീളുന്ന കോടതി വ്യവഹാരങ്ങളും വഴിയുണ്ടാകുന്ന മാനസിക സംഘർഷങ്ങളും സാമ്പത്തിക നഷ്ടവും ഒഴിവാക്കി സമൂഹത്തിൽ സമാധാനവും സാഹോദര്യവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി മൂന്നംഗ മീഡിയേറ്റർമാരുടെ
സിറ്റിംഗ് പഞ്ചായത്ത് കേന്ദ്രങ്ങളിൽ തന്നെ ആവശ്യാനുസരണം ഒരുക്കുമെന്നും ജില്ലാ നോഡൽ ഓഫീസർ വി എസ് വിഷ്ണുപ്രിയ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും നോഡൽ ഓഫീസറെ
80 86 55 84 09 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.