പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

ഒളവണ്ണയിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

ഒളവണ്ണയിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

ഒളവണ്ണ
7 സപ്തംബർ 2026

കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ജില്ലാ മീഡിയേഷൻ സെന്ററിന്റെയും നേതൃത്വത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലിൻ എം. എസ്.  അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ)യുമായ ബിജു എം. സി. മീഡിയേഷൻ സെൻററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത എം. പി., കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്റർ നോഡൽ ഓഫീസർ വിഷ്ണുപ്രിയ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പാനൽ അഭിഭാഷക അഡ്വ. മിനി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വളപ്പിൽ വിജയൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ പിലാക്കാട്ട്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പാരാലീഗൽ വളണ്ടിയർ സി. പി. റഷീദ് പൂനൂർ തുടങ്ങിയവർ സംസാരിച്ചു. 
പ്രാദേശികതലത്തിൽ ഉണ്ടാകുന്ന വിവിധ തർക്കങ്ങൾ സൗഹാർദപരമായും വേഗത്തിലും പരിഹരിക്കുന്നതിനും, കോടതിയെ സമീപിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കുന്നതിനും കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ സഹായകരമാകും. എല്ലാ  ചൊവ്വ ശനി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം നാലുമണിവരെ കമ്മ്യൂണിറ്റി മീഡിയേഷൻ സെൻറർ പ്രവർത്തിക്കും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now