കോഴിക്കോട്
16 സപ്തംബർ 2026
ഓസോൺ ദിന പരിപാടിയുടെ ഭാഗമായി
പരിസ്ഥിതി സംരക്ഷണ സമിതി കോഴിക്കോടും ചവറ കൾച്ചറൽ സെൻ്റർ കോഴിക്കോടും സംയുക്തമായി
സംഘടിപ്പിക്കുന്ന ഓസോൺ ദിന പരിപാടി ഇന്ന് കോഴിക്കോട്ട്.
ചാവറ കൾച്ചറൽ സെൻ്റർ ഹാജിൽ വൈകീട്ട് 3 മണിയോടെ പരിപാടി ആരംഭിക്കും. ഓസോൺ ദിനവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ
പ്രാധാന്യവും എന്ന വിഷയത്തിൽ
റേയ്ച്ചൽ കാഴ്‌സൺ എഴുതിയ "നിശ്ശബ്ദ വസന്തം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി എ.ശ്രീവത്സൻ ക്ലാസെടുക്കും. കൃസ്ത്യൻ കോളേജ് ഹൈസ്കൂളിലെ NSS കുട്ടികൾ പ്രത്യേകം ക്ഷണിതാക്കളായി ക്ലാസിൽ പങ്കെടുക്കും. പരിസ്ഥിതി അവബോധം വളർത്താൻ ലക്ഷ്മിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.