പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

വയോധികയുടെ സ്വർണമാല കവർന്ന അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ

വയോധികയുടെ സ്വർണമാല കവർന്ന അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ
പന്തീരാങ്കാവ്
18 സപ്തംബർ

പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഭാഗത്ത് വെച്ച്  വയോധികയുടെ സ്വർണമാല ഇരു
ചക്രവാഹനത്തിലെത്തി പിടിച്ചുപറിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് സ്വദേശിയും സമാനരീതിയിലുള്ള നിരവധി മോഷണക്കേസുകളിലെ പ്രതിയുമായ ഇബ്രാഹിം ഖലീൽ(42), 
മലപ്പുറം ആനക്കയം സ്വദേശിയായ മുഹമ്മദ് ദിൽഷാദ്(23) എന്നിവരാണ് അറസ്റ്റിലായത്.

കൊടൽനടക്കാവ് സ്വദേശി എളാടത്ത് വിലാസിനി എന്ന വയോധികയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല
കഴിഞ്ഞ മാസം 30-ാം തീയതി ഞായറാഴ്ച രാവിലെയാണ് കവർച്ച  ചെയ്യപ്പെട്ടത്.

കവർച്ച നടന്നതായി വിവരം ലഭിച്ച ഉടൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. പി. ഷൗക്കത്ത് അലി IPS-ന്റെ പ്രത്യേക മേൽനോട്ടത്തിൽ, സിറ്റി സ്ക്വാഡും, ഫറൂഖ് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്ക്വാഡും, പന്തീരങ്കാവ് സബ് ഇൻസ്പെക്ടർ നിതിന്റെ നേതൃത്വത്തിലുള്ള പന്തീരങ്കാവ് പോലീസും ചേർന്നാണ് സംയുക്തമായി അന്വേഷണം നടത്തിയത്.

‘ചായക്കട’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പരിചിതരായ പ്രതികൾ കവർച്ച നടത്തുന്നതിനായി സംഭവത്തിന് ഒരാഴ്ച മുമ്പേ പദ്ധതി ആവിഷ്കരിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. കവർച്ചയ്ക്കായി ഒന്നാം പ്രതി ഇബ്രാഹിം ഖലീൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ച് സംഭവത്തിന് രണ്ട് ദിവസം മുമ്പ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. തുടർന്ന് കാസർകോട്ടേക്ക് തിരികെ പോയി.
സംഭവദിവസം രാവിലെ 6.00 മണിയോടെ ഒന്നാം പ്രതി ട്രെയിൻ മാർഗം കോഴിക്കോട് എത്തുകയും, രണ്ടാം പ്രതി മറ്റൊരു സ്കൂട്ടറിൽ കോഴിക്കോട് എത്തുകയും ചെയ്തു. തുടർന്ന് ഇരുവരും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടുമുട്ടി.

ആരാധനാലയങ്ങളിൽ പോയി മടങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് ലക്ഷ്യമിട്ട് മോഷ്ടിച്ച സ്കൂട്ടറിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന വിലാസിനിയെ ഈരാട്ടുകുന്നിലുള്ള ആളൊഴിഞ്ഞ റോഡിൽ വെച്ച് കാണുന്നത്. തുടർന്ന് ഇരുവരും ചേർന്ന് വിലാസിനിയുടെ സ്വർണമാല പൊട്ടിച്ച് കവർച്ച നടത്തുകയായിരുന്നു.


പോലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായി പതിനൊന്നോളം കേസിൽ പ്രേതിയായ ഒന്നാം പ്രതി, മുൻ അനുഭവം വെച്ച്  പ്രേതികൾ  കുറ്റം കൃത്യം ചെയ്യുന്നതിനായി    വേഷ പ്രെചച്ഛനായും,മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി സ്വന്തം നിലയിൽ വ്യാജമായി നിർമ്മിച്ച നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നു. കൂടാതെ, ഇരുവരും ഹെൽമറ്റും മാസ്കും ഉപയോഗിച്ചിരുന്നു. .

പ്രേതികൾ സഞ്ചരിച്ച ദിശകളിലെ  ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, വിവരങ്ങൾ ശേഖരിച്ചും സമാനരീതിയിലുള്ള മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിച്ചും മറ്റ് ആധുനിക കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.


തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികൾ അംഗങ്ങളായ വാട്സ്ആപ്പ് കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവ നിരീക്ഷിക്കുകയും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.
പന്തീരങ്കാവ് സബ് ഇൻസ്പെക്ടർ അർജുൻ അജിത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

പന്തീരാങ്കാവ് സ്റ്റേഷനിലെ  എസ് സി പി ഓ രതീഷ് സി, സി പി ഒ  ഹരിപ്രസാദ് ആർ. ബി,ഫറോക്ക് എ സി പി സ്‌ക്വാഡ് അംഗങ്ങൾ ആയ എ എസ് ഐ. അരുൺകുമാർ മത്തറ, എസ് സി പി ഓ മാരായ വിനോദ് ഐ ടി, സനീഷ് പന്തീരാങ്കാവ്, അനൂജ് വളയനാട്, സി പി ഓ മാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now