പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

ഒളവണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ..

ഒളവണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ..

മാത്തറ
22 സപ്തംബർ 2026

കേന്ദ്ര സർക്കാർ നയങ്ങൾ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഒളവണ്ണ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഒളവണ്ണ പഞ്ചായത്ത് കമ്മറ്റി നടത്തിയ മാർച്ച് രവി പറശ്ശേരി ഉത്ഘാടനം ചെയ്തു. 
കേന്ദ്രം വിബിജി റാംജി ബിൽ കൊണ്ടുവരുമ്പോൾ യാതൊരു ചർച്ചയും നടന്നില്ലെന്ന് മാത്രമല്ല 2O26 ജൂലൈ മാസത്തിൽ ബിൽ പ്രാബല്യത്തിൽ വന്നതോടെ തൊഴിലിനെ നാല് മേഖലകളിലായി വിഭജിക്കപ്പെട്ടു.
ഇത് തൊഴിൽ ദിനം ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും
 ഗ്രാമപഞ്ചായത്തുകളെ വിവിധ കാറ്റഗറികളാക്കി മാറ്റിയതിനാൽ എല്ലാ പ്രദേശത്തും ജോലി ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ഉത്ഘാടന പ്രസംഗത്തിൽ രവി പറശ്ശേരി പറഞ്ഞു. 
ടി റസീന അധ്യക്ഷയായ പരിപാടിയിൽ കുഞ്ഞികൃഷ്ണൻ,  സുരേന്ദ്രൻ, പ്രേമ തുടങ്ങിയവർ സംസാരിച്ചു. തൊഴിലിന് വേണ്ടി അപേക്ഷയും സമർപ്പിച്ചു.
 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now