പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

സംസ്ഥാന സ്കൂൾ കായികമേള; സംഘാടക സമിതി ഓഫീസ് തുറന്നു..

സംസ്ഥാന സ്കൂൾ കായികമേള; സംഘാടക സമിതി ഓഫീസ് തുറന്നു..
ചാത്തമംഗലം
26 സപ്തംബർ 2026
അറുപത്തിഎട്ടാമത് സംസ്ഥാന സ്ക്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് ചാത്ത്മംഗലത്ത് നടക്കുകയാണ്. ഇതിന് മുന്നോടിയായി
ഒരുക്കിയ സംഘടകസമിതി ഓഫീസ് 
കായിക യുവജനകാര്യ വകുപ്പ് മന്ത്രി
ഒജെ ജനീഷ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാർ എം എ റസാക്ക് മാസ്റ്റർ എം എൽ എ ചടങ്ങിൽ
അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ ബൽക്കീസ്, മുനീർ എരവത്ത്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ജോയിന്റ് ഡയറക്ടർ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ അജിത് വർഗീസ്, എസ് എസ് കെ. ഡി പി സി ഡോ. നിസാർ ചേലേരി, ആർ ഡി ഡി. എസ് സുധ, സംഘാടകസമിതി ട്രഷറർ മുഹമ്മദ് ശരീഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സി എസ് അമൃത, റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ കെ ഷാഫി തുടങ്ങിയവർ സംസാരിച്ചു.
 ചടങ്ങിന് ശേഷം സംസ്ഥാന സ്കൂൾ കായികമേളക്ക് വേദിയാകുന്ന എൻ ഐ ടി ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കും കായിക മന്ത്രി സന്ദർശിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now