പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വയോജനങ്ങളുടെ ഉല്ലാസയാത്ര" നഗരം ചുറ്റും വാലിബർ"

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വയോജനങ്ങളുടെ ഉല്ലാസയാത്ര" നഗരം ചുറ്റും വാലിബർ"

കോഴിക്കോട്
1-10 -2026
വ്യാഴം.

കോഴിക്കോട് ബ്ലോക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കേരള സാമൂഹിക സുരക്ഷാ മിഷനുമായും ട്രിനിറ്റി കണ്ണാശുപത്രിയുമായും സഹകരിച്ച് വയോജനങ്ങൾക്കായി ഉല്ലാസയാത്ര
ഒരുക്കുന്നു. നഗരം ചുറ്റും വാലിബർ എന്ന പേരിൽ ലോക വയോജന ദിനാചരണവു
മായി ബന്ധപ്പെടുത്തിയാണ് ഉല്ലാസ
യാത്ര ഒരുക്കുന്നത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 14 ഡിവിഷനകളിൽ നിന്നും 4 വീതം തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളാണ് യാത്രയുടെ ഭാഗമാവുക. കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ്സിൽ ഇവർ കോഴിക്കോട് നഗരം ചുറ്റിക്കാണും.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ വൈകുന്നേരം 4 മണിയോടെ കോഴിക്കോട് ബീച്ചിൽ നിന്നാണ് യാത്ര ആരംഭിക്കുക. കോഴിക്കോട്
പട്ടണത്തിലും പരിസര പ്രദേശങ്ങളിലും ചിറ്റിയടിച്ച് നഗരം ചുറ്റും വാലിബർ 5.30 ഓടെ യാത്ര അവസാനിപ്പിക്കും.
കോഴിക്കോട് ബ്ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് അജിത, വൈസ് പ്രസിഡൻ്റ് കെ.തങ്കമണി, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി.പി സലൂജ തുടങ്ങിയവർ നേതൃത്വം നൽകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now