പെരുമണ്ണ
2 -10 -2026
പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെടുത്തി റസിഡൻസ് അംഗങ്ങളുടെ കുടുംബ സദസ്സ് സംഘടിപ്പിച്ചു. റസിഡൻസ് പ്രസിഡണ്ട് കെ കെ ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ ഉദ്ഘാടനം നിർവഹിച്ചു.
റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഇ.ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.റുഹൈമത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത വി പി, പഞ്ചായത്ത് മുൻമെമ്പർ പി പി വിജയകുമാർ, റസിഡൻസ് അംഗങ്ങൾ ഷംസുദ്ദീൻ കെ സി, രവീന്ദ്രൻ സി, മാലതി വി, റസിഡൻസ് സെക്രട്ടറി കോമളവല്ലി പിപി, ഖജാൻജി ജഗജീവൻ കാമ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ പരിപാടികളും നടന്നു.