കോഴിക്കോട്
9 ഒക്ടോബർ 2026
കോഴിക്കോട് മാങ്കാവ് റോഡിൽ മിംസ് ആശുപത്രിക്കടുത്ത് വാടക റൂമിൽ താമസിക്കുന്ന മൂന്ന് ബംഗ്ലാദേശികളെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി.
റാബി ഷേക്ക് (27),ഇയാളുടെ ഭാര്യ റൗഷനരാ ബീഗം (38),
പരിസരവാസികൾ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത റാബി ഷേക്കിനെ ചോദ്യം ചെയ്തതോടെ ഇയാൾ ബംഗ്ലാദേശി പൗരൻ ആണെന്ന് പോലീസിന് വ്യക്തമായി.തുടർന്നാണ് ഒപ്പുണ്ടായിരുന്ന രണ്ട് സ്ത്രീകളും ബംഗ്ലാദേശികൾ ആണെന്ന് വ്യക്തമായത്.
എട്ടുമാസം മുമ്പാണ് ഇവർ ഇന്ത്യയിൽ എത്തിയതെന്നും
നാലുമാസം ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുണ്ടെന്നും
നാലുമാസം മുമ്പാണ് മിംസ് ആശുപത്രിക്ക് സമീപത്തെ റൂമിൽ താമസമാക്കിയതെന്നും ഇവർ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഒരു മാസമായി പുതിയപാലത്തെ
വെൽഡിങ് വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു റാബിഷേക്ക്.
ഇയാളുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന റൗഷനെരാ ബീഗം കഴിഞ്ഞ എട്ടുമാസമായി തൊണ്ടയാട് ,
നടക്കാവ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെ സ്പാകളിൽ ജോലി ചെയ്തു വരികയാണ്. ഇവർ ബംഗളൂരു, കൊൽക്കത്ത അഡ്രസ്സുകളിൽ ആധാർ കാർഡ്, പാൻകാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ വ്യാജമായി നിർമ്മിച്ചതിൻ്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. പപ്പിയ കഴിഞ്ഞ പത്ത്ദിവസം മുമ്പാണ് കോഴിക്കോട് എത്തിയതെന്നാണ് പോലീസിൻ്റെ ചോദ്യം ജയിലിൽ വ്യക്തമായത്.
ഏഴു ദിവസമായി തൊണ്ടയാട് ഉള്ള സ്പായിൽ ജോലി ചെയ്തു വരികയാണ്.
വിശദമായ അന്വേഷണം പൊലീസ് തുടരുകയാണ്.