കോഴിക്കോട്
26-10 -2026
28 ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. 27 ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും.
കരതൊടുമ്പോൾ കാറ്റിന് 100 മുതൽ 150 വരെ വേഗമുണ്ടാകും എന്നും തീവ്ര ന്യൂനമർദ്ദം ഒക്ടോബർ 26-ഓടെ അർണാബ് ചുഴലിക്കാറ്റായും, 27-ന് കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായി അതിതീവ്ര മഴ മുന്നറിയിപ്പാണ് ആന്ധ്രയിലും ഒഡിഷയിലും പല ജില്ലകളിലും നൽകിയിരിക്കുന്നത്. ഓരോ വകുപ്പിനും പ്രത്യേക ചുമതലകളാണ് നല്‍കിയിട്ടുള്ളത്. എല്ലാ വകുപ്പുകളും മുന്‍കൂട്ടി പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.