കോഴിക്കോട്
28
മാളുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ 2 പേർ പിടിയിലായി.
ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യാർത്ഥികളായ
പുളിക്കത്തൊടി നച്ചിങ്ങലാടൻ, മുഹമ്മദ് ഷാമിൽ (20),
നിലമ്പൂർ, തൊട്ടേക്കാട്, അമരമ്പലം, ആലിക്കാം പറമ്പിൽ സബിത (19) എന്നിവരെയാണ് 26.10.26 തീയതി പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിൽ
എടുത്തത്.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധി ൽ ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് എട്ടായിരം രൂപയോളം വിലവരുന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഒക്ടോബർ 18-ന് വൈകുന്നേരം മാളിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ മോഷണം പോയെന്ന ജീവനക്കാരൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത പന്തീരങ്കാവ് പൊലീസ് സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളളെല്ലാം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
അരയിടത്തുപാലത്തെ ഗോകുലം മാളിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ആയിരം രൂപയോളം വിലവരുന്ന ചോക്ലേറ്റുകൾ മോഷ്ടിച്ച കേസും സബിതക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അർജുൻ അജിത്ത്, വിനോദ്, സിവിൽ പോലീസ് ഓഫീസർ അപർണ, ഹോം ഗാർഡ് ജയരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.