കോഴിക്കോട്
2 -10 -2026
സംസ്ഥാന കായികമേളയുടെ ആവേശവും മികവും ജനങ്ങളിൽ
എത്തിക്കുന്നതിനായി പ്രത്യേക കായിക
സപ്ലിമെൻ്റ് പുറത്തിറക്കുമെന്ന്
മീഡിയ കമ്മിറ്റിയുടെ ഭാരവാഹികൾ വ്യക്തമാക്കി.
കായിക സപ്ലിമെൻ്റ് പുറത്തിറക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ
ചേർന്ന യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനും രൂപം നൽകി.
കായികമേളയിലെ ശ്രദ്ധേയമായ മത്സരങ്ങളും കായികതാരങ്ങളുടെ മികച്ച പ്രകടനങ്ങളും നേട്ടങ്ങളും പുതുതലമുറയുടെ കായിക സ്വപ്നങ്ങളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും സപ്ലിമെന്റ് തയ്യാറാക്കുകയെന്നും കായികമേളയുടെ ചരിത്രവും സംഘാടന മികവും വിവിധ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകളും സപ്ലിമെന്റിൽ ഉൾപ്പെടുത്തുമെന്നും
മീഡിയ കമ്മിറ്റി ജോയിന്റ് കൺവീനർ ഹിബത്തുള്ള പി.കെ.എം. കൂട്ടിച്ചേർത്തു.
യോഗം അഡ്വ. ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല മാനോടുകയിൽ, ജുമാൻ ടി.കെ., ശിവപ്രസാദ് എലാശ്ശേരി, സുബൈർ കെ.കെ.മടവൂർ, എൻ.പി.എ. കബീർ, മീഡിയ കൺവീനർ അബ്ദുസത്താർ പി.കെ, ഫാസിൽ എം.പി. തുടങ്ങിയവർ സംസാരിച്ചു.