പന്തീരങ്കാവ്
04-11-2026
ദേശീയപാത 66 ൽ പന്തീരങ്കാവിൽ മേൽപാലത്തിന് താഴെ സർവ്വീസ് റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ക്രോസ് റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.
റോളം മാറി ഇരുവശത്തുമായി രണ്ട് റോഡുകളാണ് നിർമ്മിക്കുന്നത്. 8 മീറ്റർ വീതിയുള്ളറോഡിൻ്റെ രണ്ടറ്റത്തും വാഹനങ്ങൾക്ക് സുഗമമായി വളച്ചെടുക്കുവാനായി 18 മീറ്റർ
വീതിയുമുണ്ടാകും.നിർമ്മാണ്ണം പൂർത്തിയാകുന്നതോടെ സർവീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങൾക്ക് പ്രധാന ജംഗ്ഷനിൽ പ്രവേശിക്കാതെ മറുഭാഗത്തേക്ക് കടക്കാൻ കഴിയും.
കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും എന്നാണ് പ്രതീക്ഷ.
ഈ ആഴ്ച തന്നെ പ്രവർത്തികൾ തീർക്കാനാണ് ശ്രമമെന്ന് നിർമ്മാണ കമ്പനി വക്താക്കൾ പറഞ്ഞു. ദേശീയ പാതയിലെ വിവിധങ്ങളായ മേൽ
പാലങ്ങൾക്കടിയിൽ ഇത്തരം ക്രോസ് റോഡുകൾ മുമ്പുതന്നെ നിർമ്മിച്ചിട്ടുണ്ട്. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് പന്തീരങ്കാവിലെ ഈ ക്രോസ് റോഡുകൾ യാഥാർത്ഥ്യമാകുന്നത്.