പന്തീരങ്കാവ്
12 - 11-2026
പന്തീരങ്കാവ് ഹയർ സെക്കണ്ടറി
സ്കൂളിൽ കോഴിക്കോട് റൂറൽ ഉപജില്ലാ സ്കൂൾ കലോത്സവം സുഗമമായി മുന്നേറുന്നു. നാലാം ദിവസമായ ഇന്ന് വൈകീട്ടാണ് സമാപനം. സമാപന ചടങ്ങ് മന്ത്രി ടി.സിദ്ധിക്ക് ഉത്ഘാടനം ചെയ്യും.
കലോത്സവ നടത്തിപ്പിനായി ലോ ആൻഡ് ഓർഡർ കമ്മിറ്റിയോടൊപ്പം സഹകരിച്ച് സേവനമനുഷ്ഠിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക ഉപഹാരവും പ്രശസ്തിപത്രവും കൈമാറും. ഇന്നലെ നടന്ന ചടങ്ങിൽ SPC – EMSGHSS പെരുമണ്ണ സ്കൂളിന് പ്രശസ്തിപത്രം AEO ശ്യാംജിത്ത്
പന്തീരങ്കാവ് ഹയർ സെക്കണ്ടറി സ്കൂൾ NSS & NCC, ഇരിങ്ങല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ SPC, സരസ്വതി വിദ്യാനികേതൻ സ്കൂൾ JRC എന്നിവർക്കുള്ള പ്രശസ്തി പത്രങ്ങളും ഉപഹാരങ്ങളും ഇന്ന് നടക്കുന്ന ചടങ്ങിൽ കൈമാറും.