പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു..

കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു..
പന്തീരങ്കാവ്
12.11.2026

കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
പെരുമണ്ണ പാറമ്മല്‍ സ്വദേശി നൂറുല്‍ മഹല്‍ വീട്ടിൽ മുഹമ്മദ് അന്‍ഷിദ്(22) കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് പന്തീരങ്കാവ് പോലീസിൻ്റെ പിടിയിലായി. 
പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയ്ക്ക് നടക്കാവ്, കസബ പോലീസ് സ്റ്റേഷനുകളിലായി കോഴിക്കോട് ശ്മശാനം റോഡിൽ വെച്ച് വടിവാൾ കൊണ്ട് പോലീസ്  വാഹനത്തിന്റെ ബോണറ്റ് വെട്ടി പൊളിച്ച്  പൊലീസുകാരെ വാൾ വീശി ഭീഷണിപ്പെടുത്തിയതിനും, മാവൂര്‍ റോഡ് ജംഗ്ഷനിൽ വെച്ച്  ചേവായൂര്‍ സ്വദേശിയായ റോഷിത്തിന്റെ പോക്കറ്റിൽ നിന്നും 3500 രൂപ ബലമായി പിടിച്ച് പറിച്ച് കൊണ്ടു പോയതിനും, കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപം വെച്ച് തിരുവനന്തപുരം സ്വദേശിയായ ജോസിനെ ബലമായി തടഞ്ഞുവെച്ച് കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ മാല പിടിച്ചുപറിക്കുകയും പേഴ്സും രണ്ടായിരം രൂപയുമടക്കം പിടിച്ച് പറിച്ചു  കൊണ്ടുപോയതിനും, മദ്യം ചോദിച്ചതിൽ കൊടുക്കാത്തതിലുള്ള വിരോധത്താൽ തൊണ്ടയാട് സ്വദേശിയായ അശോകനെ കല്ല് കൊണ്ട് തലക്കടിക്കുകയും കുപ്പി പൊട്ടിച്ച് കുത്തുകയും  2200 രൂപ ബലമായി പിടിച്ചു പറിച്ചതിനും,
പൊതുജനത്തെ ശല്യം ചെയ്തതിനും മറ്റുമായി നിരവധി കേസുകൾ നിലവുലുണ്ട്.തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ നിയമ വകുപ്പ് 15(1) (a)പ്രകാരം കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ ഒരു വർഷക്കാലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും, എന്തെങ്കിലും വിധത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കിയതായ ഉത്തരവ് 02.11.26 തീയ്യതി മുതൽ നടപ്പാക്കിയത്. എന്നാൽ പ്രതി ഈ നിയമം ലംഘിച്ച് വീട്ടിൽ എത്തിയപ്പോൾ പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  പ്രതിയെ  പെരുമണ്ണയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now