പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

ഒളവണ്ണയിലെ വഴിയോര വിശ്രമകേന്ദ്രം വിശ്രമത്തിൽ

ഒളവണ്ണയിലെ വഴിയോര വിശ്രമകേന്ദ്രം വിശ്രമത്തിൽ

പന്തീരാങ്കാവ്
13 -11-2026

ഒളവണ്ണയിലെ വഴിയോര വിശ്രമകേന്ദ്രം അടച്ചു.

കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഒളവണ്ണ പഞ്ചായത്ത് മാങ്കാവ് പന്തീരങ്കാവ് റോഡിലെ ഒളവണ്ണ ജംഗ്ഷനിൽ കല്ലായി (മാമ്പുഴ) പുഴയോരത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം അടച്ചു പൂട്ടി. കെ എസ് ഇ ബി അധികൃതർ കണക്ഷൻ വിഛേദിക്കുകയും വാട്ടർ അതോറിറ്റി ഡിസ്കണക്ഷൻ നോട്ടീസ് കെട്ടിടത്തിൽ പതിപ്പിക്കുകയും ചെയ്തതോടെ വിശ്രമകേന്ദ്രത്തിലെ സേവനങ്ങൾ നിലച്ചു. 8602 രൂപ കുടിശ്ശികയെന്ന് വാട്ടർ അതോറിറ്റിയുടെ നോട്ടീസിൽ വ്യക്തം.  കെട്ടിടത്തിലെ 4 മുറികളും താഴിട്ട് പൂട്ടിയ നിലയിലാണ്. തുറന്നിട്ട കോമൺ ബാത്ത് റൂമിൽ ഫ്ലഷ് സംവിധാനങ്ങൾ തകരാറിൽ ആവുകയും സപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് കവിയുകയും ചെയ്തതോടെ സ്ഥലത്ത് ദുന്ധവുമുണ്ട്. വിശ്രമകേന്ദ്രത്തിൻ്റെ ഭാഗമായി ക്രമീകരിച്ച ചായക്കട അടച്ചിട്ട് ആഴ്ചകളായി.
ലക്ഷങ്ങൾ ചിലവിട്ട് യാത്രക്കാർക്ക് വാഹനം നിർത്തി വിശ്രമിക്കാനും പ്രാധമിക കൃത്യങ്ങൾക്കും മുലയൂട്ടലിനുമടക്കം സൗകര്യങ്ങൾ 
ഒരുക്കിയ വിശ്രമകേന്ദ്രമാണ്
ഇപ്പോൾ അടഞ്ഞ് കിടക്കുന്നത്.
പൂഴയോരത്തെ ടേക്ക് എ ബ്രേക്ക് കെട്ടിട നിർമ്മാണം ഹൈക്കോടതി വിധി വഴി പൂർത്തീകരിച്ച പഞ്ചായത്താണ് കെട്ടിടം ഇപ്പോൾ പൂട്ടിയിട്ടിരിക്കുന്നത്.

വൈദ്യതി, ജൽ ജീവൻ ബില്ലുകൾ കുടിശ്ശികയാക്കുകയും
കോഫി പാർക്ക് നടത്താനുള്ള അനുമതിയുടെ മറവിൽ കംഫർട്ട് സ്റ്റേഷൻ ഉപയോഗിക്കുന്നതിന് ജനങ്ങളിൽ നിന്നും പണം പിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിപ്പുകാരെ പഞ്ചായത്ത് ഇടപെട്ട് ഒഴിവാക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വഴിയോര വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് വികസന സാറ്റ്റിംഗ് കമ്മറ്റി ചെയർമാൻ വളപ്പിൽ വിജയൻ നാട്ടുവാർത്തയോട് പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now