കുന്ദമംഗലം
17/11/2026
നിത്യോപയോഗ സാധനങ്ങളുടെ ഉൾപ്പെടെ ചില്ലറ വിപണിയിലുണ്ടായ
വൻ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് പ്രതിഷേധത്തിൻ തീ പന്തം എന്ന മുദ്രാവാക്യമുയർത്തി പന്തം
കൊളുത്തി പ്രകടനം നടത്തി. പഞ്ചസാര, വെളുത്തുള്ളി, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾക്കുമെല്ലാം വിലയുയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യവിലക്കയറ്റം 9.68% ആയി. അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിലയും ഉയരുന്നു. ഹോട്ടൽ റസ്റ്റോറന്റ് വിഭാഗത്തിലെ വിലക്കയറ്റം 10.06% ആയി ഉയർന്നു.
രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം രൂക്ഷ
മായ സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി. വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന അലംഭാവത്തിനെതിരെ കേരളത്തിലുടനീളം എസ്‌ഡിപിഐ ബ്രാ
ഞ്ച് തലങ്ങളിൽ നടത്തുന്ന
നവംബർ16 ന് തിങ്കളാഴ്ച കാരന്തൂരിൽ നടത്തിയ പന്തംകൊളുത്തി പ്രതിഷേധ പ്രകടനത്തിന് കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് പൂവംപുറത്ത്, ഷമീം എം സി, റഷീദ് കെ പി, ഫിറോസ് എം സി, റഷീദ് പി, ഷാഫി സി എന്നിവർ നേതൃത്വം നൽകി.