പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K — INR
24K 1 പവൻ — INR
വെള്ളി 1g — INR

ബോട്ടാണിക്കൽ ഗാർഡൻ പരിസരം ലഹരി താവളമായി; എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ..

ബോട്ടാണിക്കൽ ഗാർഡൻ പരിസരം ലഹരി താവളമായി; എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ..

കോഴിക്കോട്
18.11.2026

പൊക്കുന്ന് ബൊട്ടാണിക്കൽ ഗാർഡന് സമീപത്ത് നിന്നും  രാസ ലഹരിയുമായി രണ്ടുപേർ പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. 
വാഴയൂർ കോണത്ത് നാഫിഹ്(21),
അഴിഞ്ഞിലം അഭയം വീട്ടിൽ അഭിഷേക് (19) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയിൽ കോഴിക്കോട് ഡാൻസാഫ് സംഘം പന്തിരങ്കാവ് പോലീസിന്റെ സഹായത്തോടെ ബോട്ടാണിക്കൽ ഗാർഡന് സമീപത്തെ കരിമ്പയിൽ
താഴത്ത് നടത്തിയ പരിശോധനയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട രണ്ടുപേരെചോദ്യം ചെയ്തു. ഇതിനിടയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാഫിഹിനെ പരിശോധിപ്പോൾ
 3.35 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓടി രക്ഷപ്പെട്ട അഭിഷേകിനെയും കസ്റ്റഡിയിലെടുത്തു.
ഇരുവരും ലഹരി വില്പനക്ക് പുറമെ ലഹരി ഉ പയോഗിക്കുന്നവരാണ് എന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. അറസ്റ്റ്‌ രേഖപ്പെടുത്തിയ പ്രതികളെ  കോടതി റിമാൻ്റ് ചെയ്തു. പന്തീരാങ്കാവ് എസ് ഐ മാരായ അർജുൻ അജിത്ത്, 
അബു താഹിർ എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now