രാമനാട്ടുകര
4.11.2026
രാമനാട്ടുകര തോട്ടുങ്ങൽ പാലത്തിന് സമീപം ആൾമറയില്ലാത്ത കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
തമിഴ്നാട് വെല്ലൂർ ഗുഡിയത്തം മൂസ്സൻപേട്ട് സ്വദേശി ഖാദർ (ഷാനവാസ്) 56 ആണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിരലടയാളം ശേഖരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ
പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ നിരവധി മോഷണ കേസുകളിൽ ഇയാൾ
പ്രതിയാണെന്നും പൊലീസ് വൃക്തമാക്കി.
ആളെ തിരിച്ചറിഞ്ഞതോടെ മെഡിക്കൽ
കൊളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന
മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒക്ടോബർ മാസം 28നാണ് കിണറിൽ മരിച്ച നിലയിൽ നാട്ടുകാർ ഇയാളെ കണ്ടെത്തുന്നത്.തുടർന്ന് സ്ഥലത്ത്
എത്തിയ ഫറോക്ക് എസ് ഐ
നിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ജീവമിത്ര റസ്പോൺസ് ടീമിൻ്റെ സഹായത്തോടെ ഇൻക്വസ്റ്റ് നടപടികൾ