ലത്തീഫ് കുറ്റിക്കുളത്തിനെ അനുസ്മരിച്ചു.
മാവൂർ
18.11.2026
മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ജീവകാരുണ്യ പ്രവർത്തകനും ആയിരുന്ന ലത്തീഫ് കുറ്റിക്കുളത്തിനെഅനുസ്മരിച്ചു. ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാവൂർ പ്രസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സംഗമം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ഉദ്ഘാടനം ചെയ്തു.നവംബർ 15ന് മാവൂർ ആയിഷ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മാവൂർ പ്രസ് ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരിഅധ്യക്ഷതവഹിച്ചു.
ചടങ്ങിൽ പത്ര വിതരണ രംഗത്ത് അൻപത് വർഷത്തിലേറെയായി സേവനം തുടരുന്ന കിടാപ്പിൽ ആലി ഹസൻ, യുവ എഴുത്തുകാരി എം വി സഹ് ല ചെറൂപ്പ, എഫ്എം ജി ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഡോക്ടർ കെ എം.അമൽ എന്നിവരെ ആദരിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് മുൻ
പ്രസിഡണ്ട് പി ഉമ്മർ മാസ്റ്റർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഡോ.